Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 99

സങ്കീർത്തനങ്ങൾ 99:2-7

Help us?
Click on verse(s) to share them!
2യഹോവ സീയോനിൽ വലിയവനും സകല ജനതകൾക്കും മീതെ ഉന്നതനും ആകുന്നു.
3“അവൻ പരിശുദ്ധൻ” എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4ബലവാനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുന്നു നീ നീതിയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു; നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുവിൻ; അവൻ പരിശുദ്ധൻ ആകുന്നു.
6മോശെയും അഹരോനും അവന്റെ പുരോഹിതന്മാരായിരുന്നു, അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും ഉണ്ടായിരുന്നു. ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി.
7മേഘസ്തംഭത്തിൽ നിന്ന് അവൻ അവരോട് സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.

Read സങ്കീർത്തനങ്ങൾ 99സങ്കീർത്തനങ്ങൾ 99
Compare സങ്കീർത്തനങ്ങൾ 99:2-7സങ്കീർത്തനങ്ങൾ 99:2-7