Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 69

സങ്കീർത്തനങ്ങൾ 69:2-8

Help us?
Click on verse(s) to share them!
2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു.
3എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു.
4കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു.
5ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്ക് മറഞ്ഞിരിക്കുന്നില്ല.
6സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിന്നിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
7നിന്റെനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു.

Read സങ്കീർത്തനങ്ങൾ 69സങ്കീർത്തനങ്ങൾ 69
Compare സങ്കീർത്തനങ്ങൾ 69:2-8സങ്കീർത്തനങ്ങൾ 69:2-8