Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 25

സങ്കീർത്തനങ്ങൾ 25:4-20

Help us?
Click on verse(s) to share them!
4യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ; നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
5നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു.
6യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ.
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു.
9സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവന്റെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
11യഹോവേ, എന്റെ അകൃത്യം വലിയത്; നിന്റെ നാമംനിമിത്തം അത് ക്ഷമിക്കണമേ.
12യഹോവാഭക്തനായ പുരുഷൻ ആര്? അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും.
13അവൻ മനോസുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശം അവകാശമാക്കും.
14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
15എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
16എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ; ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.
19എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു; അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ; നിന്നെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.

Read സങ്കീർത്തനങ്ങൾ 25സങ്കീർത്തനങ്ങൾ 25
Compare സങ്കീർത്തനങ്ങൾ 25:4-20സങ്കീർത്തനങ്ങൾ 25:4-20