Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 18

സങ്കീർത്തനങ്ങൾ 18:22-28

Help us?
Click on verse(s) to share them!
22അവന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്; അവന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല.
23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
24യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.
25ദയാലുവോട് നീ ദയാലു ആകുന്നു; നഷ്കളങ്കനോട് നീ നിഷ്കളങ്കൻ;
26നിർമ്മലനോട് നീ നിർമ്മലനാകുന്നു; വക്രനോട് നീ വക്രത കാണിക്കുന്നു.
27എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28നീ എന്റെ ദീപം കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

Read സങ്കീർത്തനങ്ങൾ 18സങ്കീർത്തനങ്ങൾ 18
Compare സങ്കീർത്തനങ്ങൾ 18:22-28സങ്കീർത്തനങ്ങൾ 18:22-28