Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 145

സങ്കീർത്തനങ്ങൾ 145:6-18

Help us?
Click on verse(s) to share them!
6മനുഷ്യർ നിന്റെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; ഞാൻ നിന്റെ മഹിമ വർണ്ണിക്കും.
7അവർ നിന്റെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
8യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
9യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന് കരുണ തോന്നുന്നു.
10യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.
11മനുഷ്യപുത്രന്മാരോട് അവന്റെ വീര്യപ്രവൃത്തികളും അവർ നിന്റെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
12അവർ നിന്റെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ച് സംസാരിക്കും.
13നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽഅവൻ നിവിർത്തുന്നു.
15എല്ലാവരുടെയും കണ്ണുകൾ നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
16നീ തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം നിന്റെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
17യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
18യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.

Read സങ്കീർത്തനങ്ങൾ 145സങ്കീർത്തനങ്ങൾ 145
Compare സങ്കീർത്തനങ്ങൾ 145:6-18സങ്കീർത്തനങ്ങൾ 145:6-18