11അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്.
13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.