Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 136

സങ്കീർത്തനങ്ങൾ 136:1-18

Help us?
Click on verse(s) to share them!
1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
2ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
3കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
4ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
6ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
7വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
8പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
10ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
11അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്റെ ദയ എന്നേക്കുമുള്ളത്.
13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
17മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്.
18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.

Read സങ്കീർത്തനങ്ങൾ 136സങ്കീർത്തനങ്ങൾ 136
Compare സങ്കീർത്തനങ്ങൾ 136:1-18സങ്കീർത്തനങ്ങൾ 136:1-18