Text copied!
CopyCompare
മലയാളം ബൈബിള്‍ - ഉത്തമഗീതം - ഉത്തമഗീതം 2

ഉത്തമഗീതം 2:1-8

Help us?
Click on verse(s) to share them!
1ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
2മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു.
3കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു.
4അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
5ഞാൻ പ്രേമവിവശയായിരിക്കുകയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ.
6അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ; അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ.
7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്.
8അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു.

Read ഉത്തമഗീതം 2ഉത്തമഗീതം 2
Compare ഉത്തമഗീതം 2:1-8ഉത്തമഗീതം 2:1-8